ഇന്ത്യന്‍ വാര്‍ത്തകളും പ്രവാസി വാര്‍ത്തകളും ഇതാ ഒരു വിരല്‍ തുമ്പില്‍.....
Monday, December 16, 2013
Sunday, December 15, 2013
ഓര്‍ത്തഡോക്‌സ് സഭയില്‍ വധുക്കള്‍ക്ക് സാരിയും ബ്ലൗസും മാത്രമേ അനുവദിക്കൂ, തോഴിയും വിശ്വാസിയായിരിക്കണം
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ മണവാട്ടിക്ക് ഡ്രസ്‌കോഡ്
നിര്‍ബന്ധമാക്കി. ആരാധനയ്‌ക്ക് അനുയോജ്യമായതും ഭാരതീയ സംസ്‌കാരത്തിനു
യോജിക്കുന്നതുമായ സാരിയും ബ്ലൗസും വേണം മണവാട്ടി അണിയാനെന്ന് പരുമല
സെമിനാരി മാനേജര്‍ പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.
വിദേശവസ്‌ത്രരീതിയില്‍ ഗൗണും മറ്റും വ്യാപകമായതിനെത്തുടര്‍ന്നാണ് ഡ്രസ് കോഡ് പുറത്തിറക്കിയത്.
മണവാട്ടിക്ക് തോഴിയായി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസി തന്നെയായിരിക്കണം എന്നാണ് ഒരു നിബന്ധന. അവരുടെ വേഷവിധാനത്തിലും നിഷ്‌കര്‍ഷയുണ്ട്. സഭാ വിശ്വാസത്തിന് യോജിച്ചതായിരിക്കണം തോഴിയുടെ വേഷവും. ഇപ്പോള്‍ പല വിവാഹത്തിനും ഇവന്റ് മാനേജ്‌മെന്റുകാര്‍ നിയമിക്കുന്നവരാണ് തോഴിമാരായി വരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. വധുവിന്റെ ബന്ധുക്കള്‍ പോലുമാകില്ല പലപ്പോഴും തോഴി.
പള്ളിക്കുള്ളിലെ ചടങ്ങുകള്‍ മൊബൈലില്‍ പകര്‍ത്താന്‍ അനുവാദമില്ല. എന്നാല്‍, രണട്‌് വീഡിയോ, സ്‌റ്റില്‍ കാമറകള്‍ക്ക് വിലക്കില്ല. ക്രെയിന്‍ ഉപയോഗിച്ചുള്ള ഫോട്ടോഗ്രഫി പള്ളിയില്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആരാധനാ സമയത്ത് ഓടിനടന്ന് വീഡിയോ എടുക്കുന്നത് അനുവദിക്കില്ല.
തലയില്‍ നെറ്റും ക്രൗണും പാടില്ല. വാഴ്‌ത്താന്‍ ഉപയോഗിക്കുന്ന കുരിശുമാലയില്‍ രൂപം പാടില്ല.
പള്ളിയ്‌ക്കുള്ളില്‍ മണവാളനും മണവാട്ടിയുമല്ലാതെ മറ്റാരും ചെരിപ്പ് ധരിക്കാന്‍ പാടില്ല. ശിരോവസ്‌ത്രം സ്‌ത്രീകള്‍ക്ക് നിര്‍ബന്ധമാണ്. സ്‌ത്രീകളും പുരുഷന്മാരും അവരവര്‍ക്ക് നിശ്ചയിച്ച സ്ഥലത്തു മാത്രമേ നില്‍ക്കാവൂ എന്നും പതിമൂന്ന് നിഷ്‌കര്‍ഷകളില്‍ പറയുന്നു.
ഫ്‌ളവര്‍ ഗേള്‍സ് നിര്‍ബന്ധമല്ലെങ്കിലും രണ്ടുപേരെ വരെ അനുവദിക്കും

Subscribe to:
Comments (Atom)